Ticker

6/recent/ticker-posts

സച്ചിതാ റൈക്കെതിരെ നാല് കേസുകൾ കൂടി പരാതിയുമായി യുവതികളുടെ പ്രവാഹം

കാസർകോട്: കേന്ദ്ര-സം സ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് യുവതികളിൽ നിന്നും ലക്ഷക്കണക്കിനു രൂപതട്ടിയെടുത്ത്
 മുങ്ങിയ ഷേണി, ബെൽ ത്തക്കല്ലുവിലെ സച്ചിതാ റൈക്കെതിരെ നാല് കേസുകൾ കൂടി റജിസ്ട്രർ ചെയ്തു.
 ബദിയഡു ക്ക പൊലീസ് മൂന്ന് കേസുകളും ആദൂർ പൊലീസ് ഒരു കേസും കൂടിയാണ് രജിസ്റ്റർ ചെയ്തത്.
പള്ളത്തടുക്ക, ഉക്കിനടുക്ക, ബെള്ള എട്ടുവിലെ ശ്വേതകുമാരി നൽകിയ പ രാതി പ്രകാരമാണ് ഒരു കേസ്. കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് സെപ്ത‌ംബർ 25ന് രണ്ടരലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയി ലാണ് കേസ്. നെക്രാജയിലെ
റൈഹാനത്തി 35 ൻ്റെ പരാതിയിലും മ
റ്റൊരു കേസെടുത്തു. കാസർകോട് ഗവ. സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് 2 ലക്ഷം തട്ടിയെന്നാണ് കേസ്. കുമ്പടാ ജയിലെ ഡയാന 
ജോസ് പ്രവീണിന്റെ 27 പരാതിയിലും കേസെടുത്തു. കാസർകോട് കേന്ദ്രീയ വിദ്യാലയത്തിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 148 000 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. ആദൂരിലെ പ്രസന്ന 27 യുടെ പരാതിയിൽ ആദൂർ പൊലീസും കേസെടുത്തു. ജോലി വാഗ്ദാനം ചെയ്ത് 420 240 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.
 സച്ചിതക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം പത്ത് കഴിഞ്ഞു.
സച്ചിത ബാഡൂർ എ എൽ പി സ്കൂൾ അധ്യാപികയാണ്. തട്ടിപ്പ് കേസുകളിൽ പ്രതി യായതോടെ സച്ചിത ഒളിവിലാണ്.
എറണാകുളത്ത് ഒളിവിൽ കഴിഞ്ഞ സച്ചിത നിലവിൽ കർണ്ണാടകയിലെ ഉ ഡുപ്പിയിലെ രഹസ്യകേന്ദ്രത്തിൽ കഴിയുന്നതായാണ്
പൊലീസിനു ലഭിച്ച സൂചന. 
 സച്ചിതയെ കണ്ടെത്തുന്നതിന് കാസർകോട് ഡിവൈ.എസ് പി സി. കെ. സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ പ്ര ത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Reactions

Post a Comment

0 Comments