Ticker

6/recent/ticker-posts

13 വയസുകാരൻ ഓടിച്ച സ്കൂട്ടർ പിടിയിൽ പിതാവിനെതിരെ കേസ്

കാഞ്ഞങ്ങാട് :13 വയസുകാരൻ ഓടിച്ച് വരികയായിരുന്ന സ്കൂട്ടർ പൊലീസ് പിടികൂടി. പിതാവിനെതിരെ കേസെടുത്തു. പള്ളിക്കര ജംഗ്ഷനിൽ നിന്നും ഇന്ന് ഉച്ചക്ക് ബേക്കൽ പൊലീസാണ് പിടികൂടിയത്. പിതാവാണ് സ്കൂട്ടർ ഓടിക്കാൻ നൽകിയതെന്ന് കുട്ടി അറിയിച്ചതിനെ തുടർന്ന് മാസ് തി ഗു ഡെസ്വദേശി ക്കെതിരെ കേസെടുത്തു. ബേക്കൽ ബസ് സ്റ്റോപ്പിന് സമീപത്ത് വാഹന പരിശോധന നടത്തവെ കുട്ടി ഓടിച്ചു വന്ന മറ്റൊരു സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിക്കര ഭാഗത്തെക്ക് മറ്റൊരു കുട്ടിയെ ഇരുത്തി വന്ന സ്കൂട്ടർ ആണ് പൊലീസ് പിടികൂടിയത്. സ്കൂട്ടർ ഓടിക്കാൻ നൽകിയത് ആരെന്ന് ചോദിച്ചതിൽ കുട്ടി മറുപടി പറഞ്ഞില്ല. താക്കോൽ പൊലീസിന് നൽകാനും തയാറായില്ല. റജിസ്ട്രേഷൻ നമ്പർ പരിശോധിച്ചതിൽ കുട്ടിയുടെ പിതാവിൻ്റെ താ ണെന്ന് വ്യക്തമായി കേസെടുത്തു.
Reactions

Post a Comment

0 Comments