കാഞ്ഞങ്ങാട് :
കാഞ്ഞങ്ങാട് സ്വദേശിയായ 17 കാരനെ തൃശൂർ റെയിൽവെ സ്റ്റേഷനിൽ കണ്ടെത്തി. ഇന്നലെ വൈകീട്ടാണ് കണ്ടെത്തിയത്. തൃശൂർ റെയിൽവെ പൊലീസ് കാഞ്ഞങ്ങാട് പൊലീസിന് വിവരം നൽകുകയായിരുന്നു. അന്വേഷണത്തിൽ ഹോസ്ദുർഗ് സ്വദേശിയാണെന്ന് വ്യക്തമായി. എന്നാൽ കാണാതായത് സംബന്ധിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നില്ല. തങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചെന്നും ഈ കേസിൽ കോടതിയിൽ പോകാനുള്ള ഭയം കൊണ്ട് വീടുവിട്ടതാണെന്നു മാണ് ബാലൻ പൊലീസിനോട് പറഞ്ഞത്.
0 Comments