Ticker

6/recent/ticker-posts

പോക്സോ കേസിൽ പ്രതിയായ 70 കാരനെ കോടതി വെറുതെ വിട്ടു

കാഞ്ഞങ്ങാട് :പോക്സോ കേസിൽ പ്രതിയായ 70 കാരനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. പനത്തടി സ്വദേശി മത്തായിയെയാണ് ഹോസ്ദുർഗ് പോക്സോ കോടതി ജഡ്ജ് പി.എം. സുരേഷ് വിട്ടയച്ചത്. രാജപുരം പൊലീസ് 2023 ആഗസ്റ്റിൽ റജിസ്ട്രർ ചെയ്ത കേസാണിത്. വർഷങ്ങളായി ശല്യപെടുത്തുന്നുവെന്ന്
എട്ടാം ക്ലാസ് വിദ്യാർത്ഥിനി കൗൺസിലിംഗിനിടെ പറഞ്ഞതിനെ തുടർന്ന് സ്കൂൾ അധികൃതർ വിവരം നൽകിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. 2014 മുതൽ അംഗൻവാടിയിൽ പഠിക്കുന്ന കാലം തൊട്ട് എട്ടാം ക്ലാസ് വരെ പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചു എന്നായിരുന്നു കേസ്.
മത്തായിക്ക് വേണ്ടി ഹോസ്ദുർഗ് ബാറിലെ അഭിഭാഷകൻ ഡി. കെ. സിനോരാജ് ഹാജരായി.
Reactions

Post a Comment

0 Comments