ദുബായ് :ദുബായിൽ കാസർകോട് സ്വദേശിയായ വിദ്യാർഥി കടലിൽ മുങ്ങിമരിച്ചു. കാസർകോട് ചെങ്കള സ്വദേശി അഹ്മദ് അബ്ദുല്ല മഫാസാണ് മരിച്ചത്. 15 വയസായിരുന്നു.
മംസാർ ബീച്ചിൽ കുടുംബവുമൊത്തു എത്തിയപ്പോഴായിരുന്നു അപകടം .അഹ്മദിന്റെ മൂത്ത സഹോദരിയും അപകടത്തിൽപ്പെട്ടിരുന്നു. സഹോദരിയെ രക്ഷപെടുത്തി.ദുബായിലെ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് മരിച്ച അഹ്മദ് അബ്ദുല്ല മഫാസ്.
0 Comments