Ticker

6/recent/ticker-posts

കൂളിയങ്കാൽ സംഘർഷം: യുവാവിനെ ആക്രമിച്ച ആറ് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : കൂളിയങ്കാലിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് യുവാവിൻ്റെ പരാതിയിൽ ആറ് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കൂളിയങ്കാലിലെ മുഹമ്മദ് ഷാക്കിറിൻ്റെ 24 പരാതിയിൽ റുഫൈദ്, നാസർ, ടി. റൈ നാസ്, സി.കെ. റിയാസ്, ഫായിസ് , മൻസൂർ എന്നിവർക്കെതിരെയാണ് കേസ്. സംഘം ചേർന്ന് തടഞ്ഞുവെച്ച് മരവടി കൊണ്ടും താക്കോൽ കൊണ്ടും അടിച്ചും കുത്തിയും പരിക്കേൽപ്പിച്ചതായുള്ള പരാതിയിലാണ് കേസ്. കഞ്ചാവ് വിൽപ്പന നടക്കുന്നതായി ഷാക്കിർ പ്രചരിപ്പിച്ചെന്ന് പറഞ്ഞാണ് അക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.

Reactions

Post a Comment

0 Comments