Ticker

6/recent/ticker-posts

അവർ കുറുവ സംഘങ്ങളല്ല സംശയ സാഹചര്യത്തിൽ ക്യാമറയിൽ കുടുങ്ങിയ യുവാക്കളെ പൊലീസ് കണ്ടെത്തി

കാഞ്ഞങ്ങാട് :അവർ കുറുവ സംഘങ്ങളല്ല സംശയ സാഹചര്യത്തിൽ സി. സി. ടി. വി ക്യാമറയിൽ കുടുങ്ങി യുവാക്കളെ പൊലീസ് കണ്ടെത്തി. ഇതോടെ രണ്ട് ദിവസമായി നീണ്ട ആശങ്കക്ക് പരിഹാരമായി. പടന്നക്കാടിന് സമീപത്തെ ഒരു വീട്ടിലെ സി.സി.ടി.വി ക്യാമറയിലാണ് വീട് നിരീക്ഷിച്ച് നടന്ന് പോകുന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ സംശയ സാഹചര്യത്തിൽ പതിഞ്ഞത്. സംസ്ഥാനത്ത് കുറുവ സംഘത്തിൻ്റെയടക്കം കവർച്ചസംഘങ്ങൾ ഭീഷണിയായിരിക്കെ സംശയ സാഹചര്യത്തിൽ കണ്ട വരുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിടുകയും ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ക്യാമറയിൽ പതിഞ്ഞ യുവാക്കളെ ഇന്ന് രാതി നീലേശ്വരം പൊലീസ് കണ്ടെത്തിയത്.  ജോലി അന്വേഷിച്ച് വന്ന യുവാക്കൾ താമസിക്കാൻ വീട് അന്വേഷിക്കുകയായിരുന്നുവെന്നാണ് വൃക്തമായത്. ഇരുവരും മലപ്പുറം സ്വദേശികളാണ്. ഇവരെ സംശയിക്കത്തക്ക ഒന്നും ഇല്ലെന്ന് പൊലീസ് അറിയിച്ചു.
Reactions

Post a Comment

0 Comments