കാഞ്ഞങ്ങാട് : ഹോസ്ദുർഗിലെ കോടതി ക്വാർട്ടേഴ്സ് കോംപ്ലക്സിലേക്ക് സ്കൂട്ടർ ഓടിച്ച് കയറ്റിയെന്ന പരാതിയിൽ മൂന്ന് പേർ അറസ്റ്റിൽ. ചിത്താരി സ്വദേശികളായ അഹമ്മദ് മഷ്ഹർ മുഹാഫിഖ് 21 , മുഹമ്മദ് അദനാൻ 19 മുഹമ്മദ് റാസി സലീം 19 എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് സംഭവം. ഹെൽമറ്റ് ധരിക്കാതെ മൂന്ന് പേർ സഞ്ചരിച്ചെത്തിയ സ്കൂട്ടർ കോടതി ക്വാർട്ടേഴ്സ് കോംപ്ലക്സിലക്ക് ഓടിച്ച് കയറ്റിയ ശേഷം അവിടെയുണ്ടായിരുന്ന സ്ത്രീക്ക് നേരെ അംഗ വിക്ഷേപം നടത്തിയെന്നാണ് കേസ്. കോടതി പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസെത്തിയാണ് അറസ്റ്റ് ചെയ്തത്.
0 Comments