Ticker

6/recent/ticker-posts

കാറിൽ നിന്നും വാളുകളും മുഖം മൂടികളും പിടികൂടി യുവാവ് അറസ്റ്റിൽ

കാസർകോട്: പോലീസി നെ കണ്ട് അമിതവേഗതയിൽ ഓടിയ കാർ പിടി കൂടി നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ നിന്നും  കൊടുവാളുകളും മുഖം മൂടികളും കയ്യുറയും കണ്ടെടുത്തു.
കാർ ഓടിച്ചിരുന്ന ബണ്ട്വാ ൾ, ആംട്ടാടി ലൊറേറ്റോവിലെ ആദലി ജോക്കിൻ കാസ്റ്റിലി നോയെ അറസ്റ്റു ചെയ്തു.  ബന്തി യോട്-പെർമുദെ റോഡിലെ
ഗോളിനടുക്കയിലാണ് സംഭവം. കുമ്പള  പൊലീസ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഗോളിനടുക്കയി ൽ റോഡരുകിലൽ നിർത്തിയിട്ട നിലയിലായിരുന്നു കർണ്ണാടക രജിസ്ട്രേഷനിലുള്ള കാർ. 
പൊലീസിനെ  കണ്ടതോടെ കാർ മുന്നോട്ടു നീങ്ങി. ഇതിൽ സംശയം തോ ന്നിയ 
പൊലീസ് വാഹനം കാറിനെ മറി കടന്ന് റോഡ് തടഞ്ഞ് പിടികൂടുകയായിരുന്നു. കാർ ഓടിച്ചിരുന്ന യുവാവിനെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായി ഒന്നും ലഭിച്ചില്ല. കാറിനകത്തു പരിശോധി ച്ചപ്പോഴാണ് മാറ്റിന് അടിഭാഗത്ത് ഒളിപ്പിച്ച നിലയിൽ വടിവാളുകൾ കണ്ടെത്തിയത്. ഡാഷി നകത്തു നിന്നു കയ്യുറകളും മുഖം മൂടിയും കണ്ടെത്തി. ഡിക്കിയിൽ സൂക്ഷിച്ച നിലയിൽ കത്തികളും കണ്ടെത്തി.
Reactions

Post a Comment

0 Comments