നീലേശ്വരം : ദേശീയ പാതയിൽ
റിക്കവറി വാനും സ്കൂട്ടിയും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് മദ്യശാലയിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. മലനാട് ബാറിലെ കാവൽക്കാരൻ കാര്യങ്കോട്ടെ
കെ.വേണു
ഗോപാലൻ 65 ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് കാര്യങ്കോട് ആണ് അപകടം. തകരാറിലായ കാർ ഗ്യാരേജിലേക്ക് കൊണ്ട് പോവുകയായിരുന്ന റിക്കവറി വാഹനം പിന്നോട്ടെടുക്കവെ സ്കൂട്ടിയിലിടിക്കുകയായിരുന്നു. സ്കൂട്ടിയിൽ നിന്നും തെറിച്ച് ദേശീയ പാത നിർമ്മാണ സ്ഥലത്തെ കമ്പിയിലേക്ക് വീണാണ് മരണം. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി.
0 Comments