കാഞ്ഞങ്ങാട് :
ഡി.വൈ. എസ്. പി ഓഫീസിലേക്ക് നടത്തിയ യുവജന മാർച്ചുകളിൽ സംഘർഷം. ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡി.വൈ എഫ് .ഐയുടെ മാർച്ചാണ് ആദ്യമെത്തിയത്. ആർ.ഡി ഓഫീസ് പരിസരത്ത് ബാരിക്കേഡ് തീർത്ത് പൊലീസ് തടഞ്ഞു. ബാരിക്ക ഡ് മറിച്ചിടാൻ ശ്രമിച്ചപ്പോഴാണ് ജലപീരങ്കി പ്രയോഗിച്ചത്. യൂത്ത് കോൺഗ്രസ് ഉച്ചക്ക് നടത്തിയ മാർച്ചിലും വൻ സംഘർഷമുണ്ടായി. ബാരിക്കേഡ് മറിച്ചിടാനും ജലപീരങ്കി പ്രയോഗവും നടന്നു. ഏറെ നേരം സംഘർഷമുണ്ടായി. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി നിന്ന് മുദ്രാവാക്യം വിളിച്ചു.
0 Comments