Ticker

6/recent/ticker-posts

കാൻസർ രോഗികൾക്ക് സൗജന്യ ആംബുലൻസ് സൗകര്യമൊരുക്കാൻ 22000 പേർക്ക് ബക്കറ്റ് ബിരിയാണി ചലഞ്ചുമായി യൂത്ത് വോയിസ് പടിഞ്ഞാർ

കാഞ്ഞങ്ങാട്:കാൻസർ രോഗികൾക്ക് സൗജന്യമായി ആംബുലൻസ് സൗകര്യം ഒരുക്കാൻ 
  യൂത്ത് വോയ്സ് പടിഞ്ഞാർ ചാരിറ്റബിൾ ട്രസ്റ്റ്  നേതൃത്വത്തിൽ നാളെ ബക്കറ്റ് ബിരിയാണി ചലഞ്ച് നടത്തുന്നു. 22000 പേർക്കുള്ള ബക്കറ്റ് ബിരിയാണിയാണ്
ഇതിനായി  തയ്യാറാക്കുന്നത്.15 ലക്ഷം രൂപ ഇതുവഴി സ്വരൂപിക്കുകയാണ് ലക്ഷ്യം.ആറു പേർക്കുള്ള ബിരിയാണി അടങ്ങിയ ബക്കറ്റിന് 600 രൂപയാണ്.നാല് ആംബുലൻസുകൾ ഇപ്പോൾ ഓടുന്നുണ്ട്.
നാമമാത്രമായ നിരക്കാണ് ഈടാക്കുന്നത്.ഇതിൽ ആധുനിക സംവിധാനം ഉള്ള ഒരു ആംബുലൻസിന്റെ സേവനമാണ് കാൻസർ രോഗികൾക്ക് സൗജന്യമായി നൽകുന്നത്.കാൻസർ രോഗികൾക്ക് സൗജന്യമായി നൽകുന്നത്.തിരുവനന്തപുരം തലശ്ശേരി ഉൾപ്പെടെയുള്ള കാൻസർ സെന്ററിലേക്കുള്ള യാത്രയ്ക്കാണ് സൗജന്യമായി നൽകുന്നത്.' ബിരിയാണി ചലഞ്ചിന്റെ ഭാഗമായി കാഞ്ഞങ്ങാട്ടെയും  മലയോരത്തെയും അനാഥ അഗതിമന്ദിരങ്ങൾ വൃദ്ധസദനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലും ഇന്ന് സൗജന്യമായി ഭക്ഷണം നൽകും.വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ കെ കെ മുനീർ ഷംസുദ്ദീൻ സിറാജ് അബ്ദുള്ള നാസർ കെ പി മുഹമ്മദ് ഫൈസൽ അസ്ലം സി എച്ചി ലത്തീഫ് സൈനുദ്ദീൻ യൂസഫ് പി നവാസ് സംബന്ധിച്ചു.
Reactions

Post a Comment

0 Comments