Ticker

6/recent/ticker-posts

മുതിർന്ന മുസ്ലിം ലീഗ് നേതാവ് പടന്നക്കാട്ടെ സി.എച്ച്. മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

കാഞ്ഞങ്ങാട്: പ്രഥമ കാസർകോട് ജില്ലാ മുസ്ലിം ലീഗ് കൗൺസിലറും മുതിർന്ന മുസ്ലിംലീഗ് നേതാവുമായ   പടന്നക്കാട്ടെ സി.എച്ച് .മുഹമ്മദ്കുഞ്ഞി ഹാജി84 നിര്യാതനായി. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, മുനിസിപൽ മുസ്ലിംലീഗ് വൈസ്പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ദീർഘകാലം പടന്നക്കാട് മുസ്ലിം ജമാഅത്ത് പ്രസിഡണ്ടായും ശാഖാമുസ്ലിംപ്രസിഡണ്ടായും സേവനമനുഷ്ടിച്ചു.
പടന്നക്കാട് മുസ്ലിംഎഡ്യുക്കേഷൻ സൊസൈറ്റി പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. നീലേശ്വരത്തെ ഇന്ത്യൻ ഹോട്ടൽ ഉടമയാണ്.ഭാര്യ:കുഞ്ഞാമിന ഏക മകൾ:റസിയ. മരുമകൻ:സഫർ മെട്ടമ്മൽ(റിട്ട. കെ.എസ്.ആർ.ടി.സി റീജണൽ മാനേജർ), സഹോദരങ്ങൾ: ആയിഷബി,മറിയം.
Reactions

Post a Comment

0 Comments