കാഞങ്ങാട്: കോളിച്ചാൽ ഗ്രാമീൺ ബാങ്ക് മുക്ക് പണ്ട പണയ തട്ടിപ്പ് കേസിൽ പ്രതിയായ അപ്രൈസർ എരിഞിലം കോട്ടെ ബാലകൃഷ്ണന് 41 മാനസാന്തരം മുൻകൂർ ജാമ്യത്തിനുള്ള ശ്രമത്തിനിടെ പ്രതി ബാലകൃഷ്ണൻ രാവിലെ രാജപുരം പോലിസിൽ കീഴടങ്ങി കോളിച്ചാൽ ഗ്രാമീൺ ബാങ്കിൽ നിന്നും രണ്ട് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്നു. കാഞങ്ങാട് ബാറിലെ അഭിഭാഷകൻ വഴി ജില്ലാ കോടതിയിൽ നിന്നും മുൻകൂർ ജാമ്യത്തിന് ശ്രമിക്കവെയാണ് കുറ്റബോധമുണ്ടായി കേസന്വേഷണ ഉദ്യോഗസ്ഥനായ രാജപുരം എസ് ഐ കൃഷ്ണന്റെ മുന്നിൽ കീഴടങ്ങിയത്.ഭാര്യയടക്കം 5 പേർ കേസിൽ പ്രതികളാണ് ബാലകൃഷ്ണനെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി
0 Comments