കാഞ്ഞങ്ങാട് : യുവതിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ ചീമേനി വില്ലേജ് ഓഫീസറും അസിസ്റ്റന്റും ജയിലിലായി. വിജിലൻസിന്റെ പിടിയിലായചീമേനി വില്ലേജ് ഓഫീസർ കെ വി സന്തോഷ് ഫീൽഡ് അസിസ്റ്റൻറ് മഹേഷ് എന്നിവരെ തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് കണ്ണൂർ സബ് ജയിലിലടച്ചു . ഇവരിൽ നിന്നും പിടികൂടിയ പതിനായിരം രൂപ കൈക്കൂലി പണം കോടതിക്ക് കൈമാറി. കാസർകോട് വിജിലൻസ് ഡിവൈഎസ്പി കെ വി വേണുഗോപാലൻ, സി ഐ സിബി തോമസ്, അഡീഷണൽ എസ് ഐ സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
ചീമേനി ഞണ്ടാണിയിലെ പ്രമോദിന്റെ ഭാര്യ നിഷ എ വി 34നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വില്ലേജ് ഓഫീസറെയും ഫീൽഡ് അസിസ്റ്റൻറ് നെയും വിജിലൻസ് സംഘം കുടുക്കിയത്. വില്ലേജ് ഓഫീസർ ആവശ്യപ്പെട്ട കൈക്കൂലി പണം വില്ലേജ് ഓഫീസിൽ വച്ച് വൈകുന്നേരം നിഷ ഓഫീസർമാർക്കു നൽകുന്നതിനിടെയാണ് ചാടിവീണ് വിജിലൻസ് സംഘം വില്ലേജ് ഓഫീസറെയും അസിസ്റ്റൻറ് നെയും കൈക്കൂലി പണവുമായി പിടികൂടിയത്. കുടുംബപരമായി ലഭിച്ച 50 സെൻറ് സ്ഥലത്തിനു മേലുള്ള ചില രേഖകൾ ശരിയാക്കി ലഭിക്കുന്നതിനുവേണ്ടി തടസ്സങ്ങൾ നീക്കി കിട്ടുന്നതിനുവേണ്ടി ഒന്നര ലക്ഷം രൂപയാണ് വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും നിഷയോട് ആവശ്യപ്പെട്ടത്. നിർദ്ധനയായയുവതിക്ക് പണം നൽകാൻ നിർവാഹമില്ലായിരുന്നു. തുടർന്നാണ് വിജിലൻസിന് വിവരം കൈമാറിയത്. വിജിലൻസ് നിർദ്ദേശപ്രകാരം നിഷ പതിനായിരം രൂപ വില്ലേജ് ഓഫീസർക്ക് നൽകുന്നതിനിടെ വേഷം മാറി ഒളിഞ്ഞിരുന്ന് വിജിലൻസ് സംഘം ഓഫീമാരെ കൂടുകയായിരുന്നു. രാത്രി 11 മണി വരെ വില്ലേജ് ഓഫീസിലെ വിജിലൻസ് പരിശോധന തുടർന്നു. പുലർച്ചെ തലശ്ശേരിയിലെത്തിച്ച് പ്രതികളെ ജഡ്ജിയുടെ വസതിയിൽ ഹാജരാക്കുകയായിരുന്നു. ഇരുവരും ചിമേനിയിൽ നിന്നും അടുത്ത ദിവസം സ്ഥലം മാറി പോകാനിരിക്കെയാണ് വിജിലൻസിന്റ പിടിയിലായത്.
Related News:
0 Comments