കാഞ്ഞങ്ങാട്: വിട്ടുപിരിയാനാകാത്ത പ്രണയത്തിനൊടുവിൽ അവർ ഒന്നിച്ചപ്പോൾ ജയിലിലുമായി.ഭാര്യയും കുട്ടിയുമുള്ള യുവാവിന്റെയും രണ്ട് മക്കളും ഭർത്താവുമുള്ള യുവതിയുടെയും പ്രണയമാണ് ജയിലിൽ ചെന്ന് അവസാനിച്ചത്.
തായന്നൂർ ചെരളത്തെ എ.കെ.സുരേഷ് കുമാറിന്റെ ഭാര്യ ജി. പ്രസീത 36 യുടെയും നിലേശ്വരം കിളികളത്തെ ബിജേഷിന്റെയും 36 അഗാത പ്രണയത്തിന് മറ്റെല്ലാ തടസ്സങ്ങളും അപ്രസക്തമായിരുന്നു
കഴിഞ24 ന് ഉച്ചക്ക് കാലിച്ചാനടുക്കത്തെ ബാങ്കിൽ പോവുകയാണെന്ന് പറഞ് വീട് വിട്ട പ്രസീതയെ കാണാതാവുകയായിരുന്നു.
ഭാര്യയെ കാൺമാനില്ലെന്ന സുരേഷ് കുമാറിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിൽ പ്രസീത കിളിയളത്തെ വിജേഷിനൊപ്പം പോയതായി സൂചന ലഭിച്ചു.
ഇരുവരെയും കണ്ടെത്താനാകാതിരിക്കുകയും രണ്ട് പേരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫായതിനെ തുടർന്പോലിസ് ലുക്ക് ഔട്ട്നോട്ടീസ് പുറപ്പെടുവിച്ചു
തൊഴിലുറപ്പ് ജോലി ചെയ്യുന്ന പ്രസീത ക്ക് 11 ഉം 16 ഉം വയസ്സുള്ള മക്കളുണ്ട്.
വിജേഷിന് ഭാര്യയും നാലരവയസ്സുള്ള മകളുണ്ട് ഭർത്താവും മക്കളും പ്രസീതക്കും ഭാര്യയും കുഞ്ഞും വിജേഷിനും തങ്ങളുടെ പ്രണയബന്ധത്തിന് തടസ്സമായില്ല. സദാചാരത്തിന്റെ അതിർവരമ്പുകൾ ലംഘിച്ച് അവർ ഒന്നായി.നാലര വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വീട് വിടാൻ തീരുമാനിക്കുകയായിരുന്നു. വടകരക്കടുത്ത് ചേറോട് വിജേഷ് മുൻകൂട്ടി വാടക വീട് തരപ്പെടുത്തി. 24 ന് ഉച്ചക്ക് തന്റെ കാറുമായി വന്ന് വിജേഷ് പ്രസീതയേയും കൂട്ടി പോവുകയായിരുന്നു. ചേറോട് താമസിക്കുന്നതിനിടെയാണ് അമ്പലത്തറ പോലിസ് അന്വേഷിക്കുന്ന വിവരമറിഞ്ഞ് എസ് ഐ.മധുസൂദനന്റെ നിർദ്ദേശപ്രകാരം നാട്ടിലേക്ക് മടങ്ങിയത്. പോലിസ് സ്റ്റേഷനിലെത്തിയ ശേഷവും ഇവർ വേർപിരിയാൻ തയ്യാറായില്ല. പ്രസീതയുടെ ഭർത്താവും മക്കളും ബിജേഷിന്റെ ഭാര്യയും കുഞ്ഞും രാത്രി പോലിസ് സ്റ്റേഷനിലെത്തിയിട്ടും രണ്ട് പേരുടെയും മനസ്സ് മാറിയില്ല. സാർ.ഞങ്ങൾക്ക് ഒന്നിച്ച് ജീവിക്കണം അവർ പറഞ്ഞു. പോലിസിൽ ഹാജരായി പെട്ടന്ന് വടകരയിലെ വീട്ടിലേക്ക് മടങ്ങാമെന്ന് കരുതിയാണ് വന്നത്. പക്ഷെ ഇരുവർക്കെതിരെയും പോലിസ് കേസുള്ളത് തടസ്സമായി. പ്രസിത ഒന്നാം പ്രതിയായും വിജേഷ് രണ്ടാം പ്രതിയുമായിപോലിസ് കേസെടുത്തതിനാൽ കമിതാക്കളെ പോലീസ് രാത്രി ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി.പ്രായപൂർത്തിയെത്താത്ത കുട്ടികളെ സംരക്ഷിക്കാതെ ഉപേഷിച്ചതിനാണ് കേസെന്നതിനാൽ ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്കയച്ചു.
0 Comments