Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് അഭിഭാഷകന്റെ അടച്ചിട്ട വീട് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങൾ കവർന്നു

കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമത്തിന് സമീപം താമസിക്കുന്ന ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകൻ ബിജു ഏലിയാസിന്റെ വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്നാണ് രണ്ടു പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത് രണ്ടുജോഡി കമ്മലും രണ്ടുജോഡി ചെറിയ മോതിരവും നഷ്ടപ്പെട്ടു. ലോക് ഡൗൺ കാലത്ത് അഭിഭാഷകനും കുടുംബവും  നർക്കിലക്കാട്  വീട്ടിൽ പോയി അവിടെയാണ് താമസിച്ചുവന്നിരുന്നത് ഇടയ്ക്ക് കാഞ്ഞങ്ങാട് എത്തി വീട് സന്ദർശിച്ച് മടങ്ങാറുണ്ടായിരുന്നു കഴിഞ്ഞ ശനിയാഴ്ച  അവസാനമായി വീട്ടിലെത്തിയിരുന്നു. ഇന്ന് വൈകുന്നേരം വീണ്ടും വീട്ടിൽ എത്തിയപ്പോഴാണ് കവർച്ച വിവരം അറിയുന്നത് കമ്പിപ്പാര ഉപയോഗിച്ച് വാതിൽ തിക്കിതുറന്നാണ് കവർച്ചാസംഘം വീടിനകത്ത് പ്രവേശിച്ചത് വിവരമറിഞ്ഞു അഡീഷണൽ എസ്ഐ ടി.രാമചന്ദ്രനുംപോലീസ് സംഘവും സ്ഥലത്തെത്തി.പോലീസ്നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി കൈയ്യുറ ധരിച്ചാണ് സംഘം കവർച്ച നടത്തിയതെന്നാണ് പ്രാഥമിക വിവരം പോലീസ് നായ വീടിന്റെ തൊട്ടടുത്ത്ഓടി നിൽക്കുകയായിരുന്നു
Reactions

Post a Comment

0 Comments