Ticker

6/recent/ticker-posts

ബാലശാസ്ത്ര കോൺഗ്രസ് ജില്ലയിൽ നിന്ന് ആറ് ടീമുകൾ സംസ്ഥാന തല മൽസരത്തിന്

കാഞ്ഞങ്ങാട്:ബാലശാസ്ത്ര കോൺഗ്രസ് - ജില്ലയിൽ നിന്ന് ആറ് ടീമുകൾ സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തൊമ്പതാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് സംസ്ഥാന തലമത്സത്തിലേക്ക് ജില്ലയിൽ നിന്ന് 6 ടീമുകൾ തിരഞ്ഞെടുക്കപ്പെട്ടു. ജൂണിയർ വിഭാഗത്തിൽ നിന്ന് മൂന്നും സീനിയർ വിഭാഗത്തിൽ നിന്ന് മൂന്നും ടീമുകൾ ഓൺലൈനായി സിസംബർ 3 , 4 തീയ്യതികളിലായി മറ്റ് ജില്ലകളിൽ നിന്ന് വരുന്നവർക്കൊപ്പം മത്സരിക്കും'. തിരഞ്ഞെടുക്കപ്പെട്ട ടീമുകൾ : ജൂണിയർ - തേജ ലക്ഷമി, ശ്രീരഞ്ജിനി കാഞ്ഞങ്ങാട് ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ 2) നിഹാൽ മഹേഷ്, ആദിശ്രീ ഗവ.ഹൈസ്കൂൾ തച്ചങ്ങാട് .3) ശിവനന്ദ് , അഭിരാം എം.കെ. ഗവ.ഹൈസ്കൂൾ ബേത്തൂർപാറ. സീനിയർ -1) ഫാത്തിമത്ത് റാനിയ , ഹിബ നസ്റീൻ വി.പി.പി. എം.കെ.പി.എസ് ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ തൃക്കരിപ്പൂർ 2) ആകാശ് . സി. , വിദ്യ ജി.വി. ഗവ.ഹൈസ്ക്കൂൾ തച്ചങ്ങാട് , സിദ്ധാർത്ഥ് സജിത് ,  മിതുൽ പി. കുമാർ ദുർഗാ ഹൈസ്കൂൾ കാഞ്ഞങ്ങാട് എന്നിവയാണ്‌ ടീമുകൾ . എല്ലാ ടീമുകളും പൊതു വിദ്യാലയങ്ങളിൽ നിന്നാണ് എന്നത് ശ്രദ്ധേയമാണ്. സംസ്ഥാന  തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ടീമുകൾക്ക് ഇന്ത്യയിലെ ഉന്നത ഗവേഷണസ്ഥാപനങ്ങൾ കാണാൻ അവസരമുണ്ടാവും. അത് അവരുടെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാക്കും. ദേശീയ മത്സരങ്ങൾ ഓൺലൈൻ വഴി ഡിസംബർ അവസാനവാരത്തിൽ നടക്കുമെന്ന്  ബാലശാസ്ത്ര കോൺഗ്രസ് ജില്ലാ കോ ഓർഡിനേറ്റർ പ്രൊഫ.വി.ഗോപിനാഥൻ അറിയിച്ചു
Reactions

Post a Comment

0 Comments