മേല്പറമ്പിൽ നിന്ന് കാണാതായ ഭർതൃമതിയെയും മക്കളെയും മടിക്കൈയിലുള്ള യുവാവിന്റെ വിട്ടിൽ കണ്ടെത്തി.
കഴിഞ്ഞ തിങ്കളാഴ്ച മക്കളെയും കൂട്ടി വീട് വിട്ടിറങ്ങിയ മേല്പറമ്പിലെ ഭർതൃമതിയെ മടിക്കൈ മലപ്പച്ചരിയിലെ നിശാന്തിന്റെ വീട്ടിൽ മേൽപ്പറമ്പ് പോലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
മേല്പറമ്പ ദേളിയിലെ രേഷ്മയാണ് മക്കളെ കൂട്ടി ഒരാഴ്ച മുമ്പ് വീടു വിട്ടിറങ്ങിയത്.
രേഷ്മയുടെ മാതാവ് ഭാർഗവിയുടെ പരാതിയിൽ മേല്പറമ്പ പോലീസ് കേസെടുത്ത് സി ഐ ഉത്തംദാസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു
തിങ്കളാഴ്ച രാവിലെ അമ്മ ജോലിക്ക് പോയ സമയം കത്തെഴുതി വെച്ച് മക്കളെയും കൂട്ടി വീട് വിട്ടിറങ്ങിയ രേഷ്മ കാഞ്ഞങ്ങാട് എത്തി നിശാന്തിനെ വിളിച്ച് കൂടെ പോവുകയായിരുന്നു.
ഒരു വർഷം മുമ്പ് ബന്ധുവിന്റെ കല്യാണത്തിന് വന്നപ്പോഴാണ് മടിക്കൈ മലപ്പച്ചേരിയിലെ നിശാന്തിനെ പരിചയപ്പെട്ടത്
ഇവർ ആദ്യം പറശ്ശിനിക്കടവിലും പിന്നീട് ഗുരുവായൂരിലും പോയി റൂമെടുത്ത് താമസിച്ചു.
കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി
സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് പിന്തുടരുന്നത് അറിഞ്ഞ ഇവർ തിരികെ മടിക്കൈയിലുള്ള നിഷാന്തിന്റെ വീട്ടിലേക്ക് വരികയായിരുന്നു
ഇന്നലെ തിങ്കളാഴ്ച വനിതാ പോലീസ് സഹിതം മേൽപ്പറമ്പ് പോലീസ് മടിക്കൈയിലെത്തി രേഷ്മയുടെയും കുട്ടികളുടെയും മൊഴി രേഖപ്പെടുത്തി വൈദ്യ പരിശോധന നടത്തി ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
കോടതി ഇവരെ സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചതിനാൽ രേഷ്മ മടിക്കൈയിലുള്ള നിശാന്തിനൊപ്പം പോയി
0 Comments