കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി വനിതാ പോലീസ് ഉദ്യോഗസ്ഥരെ തള്ളിയിട്ട് രക്ഷപ്പെട്ട കവർച്ചാ കേസിലെ പ്രതിയായ നാടോടി യുവതിയെ കോടതി മൂന്ന് മാസം തടവിനു ശിക്ഷിച്ചു തമിഴ്നാട്ഡിണ്ടിഗലിൽ മണികണ്ഠന്റെ ഭാര്യ കാവേരി എന്ന വെണ്ണിലയെയാണ് 42 ഹൊസ്ദുർഗ്ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന്കോടതി ശിക്ഷിച്ചത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2011 മെയ് രണ്ടിന് പുലർച്ചെ മൂന്ന് മണിക്ക് ആശുപത്രി വാർഡിൽ നിന്നും രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ തള്ളിയിട്ട് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട കേസിലാണ് ശിക്ഷ തലേദിവസം ഉദുമ കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ദേവിദാസ് ബസിൽ വച്ച് പൊയ്യക്കരയിലെ വിജയന്റെ ഭാര്യകാരിച്ചി 60യുടെ കഴുത്തിൽ നിന്നും സ്വർണമാല തട്ടിപ്പറിച്ചകേസിൽ കാവേരിപോലീസ് കസ്റ്റഡിയിൽ ആവുകയായിരുന്നു ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാവേലി ശുചിമുറിയിൽ പോകുന്നു എന്ന വ്യാജേന പുറത്തിറങ്ങി വനിതാ പോലീസുകാരെ തള്ളിയിട്ട് ഓടിരക്ഷപ്പെടുകയായിരുന്നു കാരിച്ചി ബസിൽ നിന്നും ചാമുണ്ഡിക്കുന്ന് ബസ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ യാണ് കാവേരി കഴുത്തിൽ നിന്നും സ്വർണമാല തട്ടിപ്പറിച്ചത്.
മറ്റ് യാത്രക്കാർ ചേർന്ന് യുവതിയെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതിയെ പോലീസ് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത് ഹൊസ്ദുർഗ് എസ് ഐ ആയിരുന്ന വി ഉണ്ണികൃഷ്ണൻ അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ച കുറ്റപത്രത്തിലാണ് കോടതി ശിക്ഷ വിധിച്ചത്
0 Comments