കാഞ്ഞങ്ങാട് :കയ്യൂർ സ്വദേശിയായ പോലീസുദ്യോഗസ്ഥനെഇന്ന് വിവാഹം നടക്കാനിരിക്കെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി ചീമേനി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കയ്യൂർ ആലം തട്ടയിലെ വേണുഗോപാലന്റെ മകൻ കാസർഗോഡ് ഏ ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനുമായ വിനീ
ഷിനെയാണ് 29 ഇന്ന് രാവിലെ ആലന്തട്ടയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഇരുനില വീടിന്റെ ടെറസിൽ ഷീറ്റിട്ട ഭാഗത്തുള്ള കമ്പിയിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം പുലർച്ചെ രണ്ടു മണിക്കും ആറുമണിക്ക് ഇടയിലാണ് മരണമെന്ന് സംശയിക്കുന്നു വിവരമറിഞ്ഞു ചീമേനി പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ്, നടത്തിയ ശേഷം വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ഏഴുവർഷം മുമ്പാണ് കാസർഗോഡ് ഏ ആർ ക്യാമ്പിൽ ജോലിയിൽ പ്രവേശിച്ചത് നിശ്ചയിച്ചുറപ്പിച്ച വിവാഹം ഇന്ന് ഓഡിറ്റോറിയത്തിൽ നടക്കാനിരിക്കെയാണ് പ്രതിശ്രുതവരനായ പോലീസുദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് മരണകാരണം സംബന്ധിച്ച വിവരം ഒന്നും ലഭ്യമായിട്ടില്ലെന്ന് ചീമേനി പോലീസ് അറിയിച്ചു
0 Comments