കാഞ്ഞങ്ങാട്: ഒടയംചാൽ ഉദയപുരത്തെ സൈൻ ബോർഡുകളും റോഡിലെ ട്രാഫിക് അടയാളങ്ങളും ചെയ്തു നൽകുന്ന സ്ഥാപനത്തിന് തീവെച്ചതാണെന്ന സംശയം ബലപ്പെട്ടു. വൻ തീപിടുത്തത്തിൽ രണ്ടു കോടിയുടെ നഷ്ടമാണുണ്ടായത്. പി.കെ ഉണ്ണികൃഷ്ണനെ ഉടമസ്ഥതയിലുള്ള അപർണ സൈൻസിലാണ് തീപിടിത്തമുണ്ടായത്. രണ്ട് പ്രിൻറിംഗ് മെഷീനുകൾ, മൂന്ന് ജനറേറ്ററുകൾ, റോഡിൽ വരകളി
ടുന്ന യന്ത്രം, കെട്ടിടത്തിന് പുറത്ത് നിർത്തിയിട്ട ലോറി ' പ്രിൻറിംഗ് ഉപയോഗിക്കുന്ന റോളുകൾ, കമ്പ്യൂട്ടറുകൾ എന്നിവ പൂർണമായും കത്തി നശിച്ചു. ഊരാളുങ്കൽ സൊസൈറ്റി ഉൾപ്പെടെ വൻകിട കമ്പനികളുടെ ഉപക കരാറെടുക്കുന്ന സ്ഥാപനമാണിത്. അതേസമയം കെട്ടിടത്തിലെ വൈദ്യുതിയുടെ സ്വിച്ചുകളെല്ലാം ഓഫ് ചെയ്തതിനുശേഷമാണ് ഉടമ ഉണ്ണികൃഷ്ണൻ ബദിയടുക്കയിലെ താമസസ്ഥലത്തേക്ക് പോയത്. അതിനിടെ കാസർകോട്ടു നിന്നും ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഷോട്ട് സർക്യൂട്ട് കാരണമല്ല കത്തിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതെ തുടർന്ന് തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.
0 Comments