Ticker

6/recent/ticker-posts

അളിയന്റെ തല അളിയൻതല്ലിപ്പൊട്ടിച്ചു

കാഞ്ഞങ്ങാട്: വൃദ്ധന്റെ തല  തല്ലിത്തകർത്തു. സംഭവുമായി ബന്ധപ്പെട്ട് ഭാര്യാസഹോദരനെ തിരെ രാജപുരം പോലീസ് കേസെടുത്തു. കള്ളാർ നീലിമലയിലെ തോമസിൻ്റെ (70) തലയാണ് തല്ലിത്തകർത്തത്. സാരമായ പരിക്കുകളോടെ പുടംകല്ല് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഭാര്യാ സഹോദരൻ  ഡൽഹിയിൽ ജോലിചെയ്യുന്ന രാജു വിനെതിരെയാണ് കേസെടുത്തത്. വീട്ടിനടുത്ത് വച്ചാണ്   സംഭവം. വിറക് കൊള്ളി കൊണ്ടാണടിച്ചത്.  ഏഴോളം തുന്നുകളി ട്ടിട്ടുണ്ട്. വീട്ടിൽ കയറുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments