കാഞ്ഞങ്ങാട്: ദമ്പതികളെ ആക്രമിച്ച ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. നെല്ലിത്തറയിലെ മുകേഷ്, കല്യാൺ റോഡിലെ അശ്വിൻ, മൂന്നാം മൈൽ അഞ്ചാം വയലിലെ ദാമോദരൻ എന്നിവരാണ് മുൻകൂർ ജാമ്യം തേടിയത്. ശ്രീകൃഷ്ണ മന്ദിരം റോഡിലെ ദേവദാസിനെയും ഭാര്യയെയുമാണ് വീട്ടിൽ കയറി ആക്രമിച്ചു പണവും സ്വർണവും കാറും കവർന്നത്. സംഭവത്തിൽ രാജേന്ദ്രപ്രസാദ്, സുരേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ പ്രതികൾക്ക് മുൻ കൂർ ജാമ്യം നൽകരുതെന്ന് പൊലീസ് സബ് ഇൻസ്പെെക്ടർകെ.പി സതീഷ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
0 Comments