കാഞ്ഞങ്ങാട് :നാല് ദിവസം മുമ്പ് കാണാതായ പ്ലസ്ടുവിദ്യാർഥിനിയെ ശിവകാശിയിൽ കണ്ടെത്തി. ബളാംതോട് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന
17കാരിയെയാണ് മലപ്പുറം സ്വദേശി കൊപ്പം ശിവകാശിയിൽ കണ്ടത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി മനാഫിൻ്റെ കൂടെയാണ് പോയത്.മനാഫ് ശിവകാശിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. വീട്ടിലെ ഭണ്ഡാര കുടുക്കയിൽ നിന്ന് പണവുമെടുത്താണു പെൺകുട്ടി വീടുവിട്ടത്. മനാഫ് പയ്യന്നൂരിലേക്ക് വരാമെന്ന് പറഞ്ഞിരുന്നു. പയ്യന്നൂരിൽ നിന്നാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. രാജപുരം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം ശിവകാശിയിലെത്തിയാണ് ഇരുവരെയും കൊണ്ടുവന്നത്. മനാഫിനെതിരെ പോക് സോ പ്രകാരം കേസെടുത്തു. പെൺകുട്ടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും പോക്സോ പ്രകാരം കേസെടുത്ത് മനാഫിനെ ഹൊസ്ദുദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
0 Comments