Ticker

6/recent/ticker-posts

അംഗനവാടി കുട്ടികളുടെ കലാമേള

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച അംഗൻവാടി കലാമേളയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
 കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അംഗൻവാടി കുട്ടികൾക്ക് ഓൺലൈൻ കലാമേള സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ അംഗൻവാടികളിൽ നിന്നായി നിരവധി കുട്ടികൾ കലാമേളയിൽ പങ്കെടുത്ത് തങ്ങളുടെ കഴിവുകൾ പ്രകടമാക്കി. ആംഗ്യപാട്ട്, കഥ പറയൽ തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട 20  മത്സരവിജയികൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ സമ്മാനദാന പരിപാടി ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കോവിഡ് മഹാമാരി മൂലം അടച്ചിടലിന്റെ ഈ കാലത്ത് കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനും അവരുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിച്ചത് എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. അബ്ദുൽ റഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ. ദാമോദരൻ, എം. ജി. പുഷ്പ, ഷക്കീല  ബഷീർ,വി.ഗീത,
പുഷ്പ ശ്രീധരൻ,
ശിശു  വികസനസമിതി ഓഫീസർ പി.ബേബി എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
 കെ.സീത സ്വാഗതവും ബ്ലോക്ക് ജി. ഒ.
ടി.കെ. ഹരിഹരൻ നന്ദിയും പറഞ്ഞു
Reactions

Post a Comment

0 Comments