Ticker

6/recent/ticker-posts

കോവിഡ് സഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം

. തിരുവനന്തപുരം:കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച 50000 രൂപ എക്സ് ഗ്രേഷ്യ ധനസഹായവും മരണപ്പെട്ടയാളുടെ ആശ്രിതരായ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് പ്രഖ്യാപിച്ച 5000 രൂപ വീതം 36 മാസം നൽകുന്ന ധനസഹായവും ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം relief.kerala.gov.in എന്ന വെബ് സൈറ്റിലൂടേയും അക്ഷയ കേന്ദ്രങ്ങൾ വഴിയും വില്ലേജ് ഓഫീസുകളിൽ നേരിട്ടു അപേക്ഷ നൽകാം. അപേക്ഷയോടൊപ്പം കോവി ഡ് ബാധിച്ച് മരിച്ചയാളുടെ ഐ സി എം ആർ നൽകുന്ന മരണ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എ ഡി എം നൽകുന്ന ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് എന്നിവയും അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ എന്നിവയാണ് വേണ്ടത്. 

കോവി ഡ് ബാധിച്ച് മരണപ്പെട്ടവരുടെ എ ഡി എം അംഗീകരിച്ചഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് പി എച്ച്സിയിൽ ലഭിക്കും. ആശാ ർക്കർ ഇതു ശേഖരിച്ച് മരിച്ചവരുടെ ആശ്രിതർക്ക് എത്തിച്ച് നൽകണമെന്ന് ജില്ലാകളക്ടർഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് നിർദ്ദേശിച്ചു.
ജില്ലാ മെഡിക്കൽ ദാഫീസർ ,  എ ഡി എം എന്നിവർ അംഗീകരിച്ച കോവിഡ് മരണ സർട്ടിഫിക്കറ്റ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലൂടെ ,മരിച്ചയാളുടെ . ആശ്രിതർക്ക് ലഭ്യമാക്കും..  ഇനിയും അപേക്ഷ നൽകാത്തവർ ഉടൻ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ  പറഞ്ഞു. ജില്ലയിൽ ഇതുവരെ 794 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ 234 പേർ മാത്രമാണ് ധനസഹായത്തിന് അപേക്ഷ നൽകിയത്. പഞ്ചായത്ത്‌ ഡപ്യൂട്ടി ഡയറ ക്ടറോട് പഞ്ചായത്തു തലത്തിൽ സെക്രട്ടറിമാർ വിവരം ശേഖരിച്ച്  മരണപ്പെട്ടവരുടെ അടുത്ത ആശ്രീതനോട് ധനസഹായ അപേക്ഷ സമർപ്പിക്കുന്നതിന് നിർദ്ദേശിച്ചു.
കൂടുതൽ വിവരങ്ങൾക്ക് കളക്ടറേറ്റിൽ കൺട്രോൾ റൂമിൽ ബന്ധപ്പെടണം. ഫോൺ 04994257700

കോവി ഡ് മരണ ധനസഹായ വിതരണം അവലോകനം ചെയ്യുന്നതിന്ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അധ്യക്ഷതയിൽ ഓൺലൈൻ യോഗം നടത്തി. ഡി എം ഒ ഡോ.കെ. ആർ രാജൻ1  എഡിഎം  എ കെ രമേന്ദ്രൻ , ഹസാഡ് അനലിസ്റ്റ് പ്രേം തുടങ്ങിയവർ പങ്കെടുത്തു.
Reactions

Post a Comment

0 Comments