Ticker

6/recent/ticker-posts

പോലീസ് വിലക്ക് മറികടന്ന് പ്രകടനം: ഡിസിസി പ്രസിഡന്റിനും സ്ഥാനാർത്ഥിക്കും കേസ്

കാഞ്ഞങ്ങാട്: അനുവാദമില്ലാതെ പ്രകടനം നടത്തിയ ഡിസിസി പ്രസിഡൻറ് ഉൾപ്പെടെ യു ഡി എഫ് നേതാക്കൾക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.  ഒഴിഞ്ഞവളപ്പ് ഉപതെരഞ്ഞെടുപ്പിൽ  വിജയ ആഹ്ലാദം പ്രകടിപ്പിച്ച്ടൗണിൽ പ്രകടനം നടത്തിയവർക്കെതിരെയാണ് കേസ്. ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ,  കെപിസിസി സെക്രട്ടറി സി ബാലകൃഷ്ണൻ. ഡിസിസി ജനറൽ സെക്രട്ടറി പി വി സുരേഷ്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ പി ബാലകൃഷ്ണൻ, കെ കെ ജാഫർ സ്ഥാനാർഥി കെ കെ ബാബു, സി എച്ച് സുബൈദ തുടങ്ങി കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് കേസ്.
 മരക്കാപ്പ് കടപ്പുറത്തെ  ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് ബി.ജെപി സംഘർഷവുമായിബന്ധപ്പെട്ട് ഇരു വിഭാഗത്തിലും പെട്ട 25 വീതം പേർക്കെതിരെയും ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു
Reactions

Post a Comment

0 Comments