Ticker

6/recent/ticker-posts

ഭർത്താവ് ശാരീരിക ബന്ധം പുലർത്തിയില്ല, യുവതി കാമുകനൊപ്പം പോയി

കാഞ്ഞങ്ങാട്: ഭർത്താവ് ശാരീരികമായും മാനസികമായും മൂന്ന് വർഷമായി ബന്ധം പുലർത്തിയില്ലെന്ന് പരാതിപ്പെട്ട യുവതി 12 വയസ്സുള്ള മകനെയും കൂട്ടി കാമുകനൊപ്പം പോയി.
നിലേശ്വരരത്തിന് കിഴക്കുള്ള ഭർതൃമതിയാണ് ഭർത്താവിനെ ഉപേക്ഷിച്ച് പോയത്.
നേരത്തെ ആയുർവ്വേദ ആശുപത്രിയിൽ കണ്ട് മുട്ടി പരിചയത്തിലായ യുവാവിനൊപ്പമാണ് യുവതി വിട് വിട്ടത്.
ഭാര്യയെ കാൺമാനില്ലെന്ന പരാതിയിൽ കേസ്സെടുത്ത ചിറ്റാരിക്കാൽ പോലീസ് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു
പോലീസിന് നൽകിയ മൊഴിയിലാണ് ഭർത്താവ് ബന്ധം പുലർത്തിയില്ലെന്ന് സൂചിപ്പിച്ചത്.
ഹൊസ്ദുദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് രണ്ട് കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ട ശേഷം ഭർതൃമതി മകനെയും കൂട്ടി കാമുകനൊപ്പം പോയി.ഏതാനും ദിവസം മുൻപാണ് സംഭവം
Reactions

Post a Comment

0 Comments