Ticker

6/recent/ticker-posts

യുവതിയുടെ തിരോധാനം: പാണത്തൂർ യുവാവിന് കോടതി നോട്ടീസ്

കാഞ്ഞങ്ങാട് എണ്ണപ്പാറ കോളനിയിലെ രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന വ്യക്തിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാക്കാൻ പോലീസ് കോടതിയിൽ അനുമതി തേടിയതിന് പിന്നാലെ ആരോപണ വിധേയന് നോട്ടീസയക്കാൻ കോടതി ഉത്തരവ്.
പാണത്തൂർ സ്വദേശി ബിജു പൗലോസിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാനാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ പോലീസ്അപേക്ഷ നൽകിയത്.. പോലീസിന് നുണ പരിശോധനക്ക്അനുമതി നൽകുന്നത്ബി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മുന്നോടിയായാണ് ബിജു പൗലോസിന് നോട്ടീസയക്കാൻ കോടതി ഉത്തരവിട്ടത്.ബിജു പൗലോസിനെ നുണപരിശോധനക്ക് വിധേയമാക്കണ മെന്നാവശ്യപ്പെട്ട് ബേക്കൽ ഡി വൈ എസ് പി സി.കെ.സുനിൽകുമാറാണ്ഹൊസ്ദുർഗ്ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയെ സമീപിച്ചത്.ബിജു പൗലോസ് രേഷ്മയെ കടത്തിക്കൊണ്ടുപോയി എറണാകുളത്ത് പാർപ്പിച്ചതയാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്
 ബിജു പൗലോസ് പോലീസ് അന്വേഷണവുമായി സഹകരിക്കാത്ത പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസ് തുനിഞ്ഞത് കോടതി അനുമതി ലഭിച്ചാൽ ആരോപണ വിധേയനെ നുണ പരിശോധനയ്ക്ക് വിധേയമാക്കും കേസ് കോടതി അടുത്ത 16 ന്ത്തു വീണ്ടും പരിഗണിക്കും.
വർഷം മുൻപാണ് രേഷ്മ എന്ന പെൺകുട്ടിയെ കാണാതായത്.18 വയസ്സ് ആയിരുന്നു രേഷ്മയുടെ പ്രായം രേഷ്മയെ എറണാകുളത്തേക്ക് കൊണ്ടുപോയതിന് ശേഷമാണ് കാണാതായത്. യുവതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകൾ സമരരംഗത്താണ്
Reactions

Post a Comment

0 Comments