കാഞ്ഞങ്ങാട്:
സ്നേഹ സദനിൽ സ്നേഹസ്പർശവുമായി പിങ്ക് പോലീസിൻ്റെ ക്രിസ്മസ് ആഘോഷം. പടന്നക്കാട് സ്നേഹ സദൻ ഷെൽട്ടർ ഹോമിലാണ് സ്നേഹ സാന്ത്വനവുമായി പിങ്ക് പട്രാേൾ ടീം ക്രിസ്മസ് മധുരം പകരാനെ ത്തിയത്. സിസ്റ്റർ ജോസി ജോസ്, സിസ്റ്റർ അനീറ്റ പിങ്ക് പോലീസ് ഉദ്യോഗസ്ഥരായ സീനിയർ സിവിൽ പോലീസ് ഓഫീസർ എ. ഹേമലത, സിവിൽ പോലീസ് ഓഫീസർമാരായ രേഷ്മ, രമ്യത എന്നിവർ ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ച് സ്നേഹം പങ്കിട്ടു. കലാപരിപാടികളും സംഘടിപ്പിച്ചു.
0 Comments