Ticker

6/recent/ticker-posts

രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ചിറ്റാരിക്കാൽ യുവാവിനെ കുടകിൽ നിന്ന് തട്ടികൊണ്ട് പോയി തടങ്കലിലിട്ടു

കാഞ്ഞങ്ങാട്: കുടകിൽ ബിസിനസ് നടത്തുന്ന ചിറ്റാരിക്കൽ സ്വദേശിയായ യുവാവിനെ ഒരു സംഘം കാറിൽ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി. വിവരമറിഞ്ഞ് ചിറ്റാരിക്കൽ പൊലീസ്  മടിക്കേരിയിലെത്തി യുവാവിനെ മോചിപ്പിച്ചു. ചിറ്റാരിക്കാൽ അരിയിത്തിലെ  അബ്ദുൽ സലാമിനെ മകൻ ഷമീർ മുഹമ്മദി (32)നെയാണ് മൂന്നുപേർ കാറിൽ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ചത്. സംഭവുമായി ബന്ധപ്പെട്ട് മടിക്കൈ മൂറനാട്ടെ  ബിസിനസ് നടത്തുന്ന റസാക്ക്, പാർട്ണർ  ഹാരിസ് എന്നിവർക്കെതിരെ ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു. അബ്ദുൾ സലാമിൻ്റെ പരാതിയിലാണ് കേസ്. ഈ മാസം 22 നാണ് സംഭവം. കുടക് നാപ്പോക്കിൽ  ഷമീർ മൂന്നു വർഷമായി മലഞ്ചരക്ക് കച്ചവടം നടത്തുകയാണ്.  എന്നാൽ ബിസിനസ്സിൽ നഷ്ടം വന്നിരുന്നു.  ചിലർക്ക് ബിസിനസുമായി ബന്ധപ്പെട്ട പണം നൽകാനു ണ്ടായിരുന്നു. ഈ പണം രണ്ട് കോടിയോളം രൂപ   ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയത്. ഷമീർ പണം നൽകാനുള്ള വിവരം പിതാവ് അബ്ദുൽ സലാമിനെ  ഫോണിൽ സംസാരിച്ച ഒരാൾ പറഞ്ഞിരുന്നു. ഇതെത്തുടർന്ന് നാട്ടിലുണ്ടായിരുന്ന ഷെമീറിനേയും മറ്റൊരു   മകൻ   ഷമീമിനെയും കൂട്ടി  അബ്ദുൽസലാം കുടകിലേക്ക് പോയി.  സംസാരിക്കുന്നതിനിടയിൽ കിട്ടാനുള്ള തുകയിൽ 40 ലക്ഷം അടിയന്തിരമായി നൽകണമെന്നും  നൽകിയില്ലെങ്കിൽ മൂന്നുപേരെയും വീട്ടിലേക്ക് വിടില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അതിനിടയിലാണ് ഹംസ എന്നയാളുടെ കാറിൽ ഷമീറിനെ കൂട്ടിക്കൊണ്ടുപോയത്. സലാമിനോടും മകനോടും പിന്നാലെ പോകാൻ ആവശ്യപ്പെട്ടു. മടിക്കേരി ടൗണിലേക്കാണ് പോയത്. അവിടെ ഹംസയുടെ സുഹൃത്തിൻ്റെ വീട്ടിൽ ഷമീറിനെ പൂട്ടിയിടുകയായിരുന്നു. പിന്നാലെയെത്തിയ പിതാവിനോട് നാട്ടിലേക്ക്  പോയി പണവുമായി തിരിച്ചു വരാൻ പറഞ്ഞു. അതിനു ശേഷം മകനെ വിട്ടുതരാമെന്നും അറിയിച്ചു. തുടർന്നാണ് അബ്ദുൾ സലാം നാട്ടിലെത്തി പൊലീസ് സഹായം തേടിയത്. കേസെടുത്ത പൊലീസ് പ്രതികളെ വിവരമറിയിച്ചു.അതിനിടെ നാപ്പോക്ക് പൊലീസിനെയും ബന്ധപ്പെട്ടു. പ്രശ്നം കൈവിടുമെന്ന് മനസിലായ പ്രതികൾ ഷമീറിനെ നാപ്പോക്ക് പൊലീസ് സ്റ്റേഷനിലെത്തിക്കുകുയായിന്നു. ചിറ്റാരിക്കൽ എസ്.ഐ.യു. അരുണനും സംഘവും നാപ്പോക്കിലെത്തി ഷമീറിനെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.
Reactions

Post a Comment

0 Comments