Ticker

6/recent/ticker-posts

കോവിഡിനെ തുടർന്ന് മാനസിക സമ്മർദ്ദം തൂങ്ങി മരിക്കാൻ ശ്രമിച്ച യുവാവ് ആശുപത്രിയിൽ മരിച്ചു

കാഞ്ഞങ്ങാട്: ആറുമാസം മുമ്പ് കൊവിഡ് ബാധിച്ച് തനിച്ച് താമസിക്കേണ്ടി വന്നതിനെ തുടർന്നുണ്ടായ മാനസിക സംഘർഷത്തെ തുടർന്ന് തൂങ്ങി മരിക്കുവാൻ  ശ്രമിച്ച് പരിക്കുകളോടെ ചികിത്സയിൽ കഴിയുകയായിരുന്നു ചിറ്റാരിക്കൽ സ്വദേശി മരിച്ചു. മൗവേനി സർക്കാരി കോളനിയിലെ പാപ്പിനി വീട്ടിൽ പി. എം. ചന്ദ്രൻ (40) ആണ് മരിച്ചത്. ഈ മാസം 22ന് പുലർച്ചെ അഞ്ചരയോടെ മാതൃസഹോദരി നാരായണിയുടെ വീട്ടുപറമ്പിലാണ് കെട്ടി തുടങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ട നാരായണി ബഹളംവെച്ചതോടെ  നാട്ടുകാരെത്തി  പരിയാരം  മെഡിക്കൽ കോളേജ്  ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. ചെമ്പൻ്റേയും മാണിക്കത്തിൻ്റെയും  മകനാണ്. ഭാര്യ: ഓമന.ചിറ്റാരിക്കൽ എസ്.ഐ.യു. അരുണൻ ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments