കാഞ്ഞങ്ങാട്: ചട്ടഞ്ചാലിൽ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങളെ കുറിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചു. മരിച്ചയാളെന്ന് പൊലീസ് സംശയിക്കുന്ന 55കാരൻ്റെ അടുത്ത ബന്ധുക്കളെ കണ്ടെത്തി. പയ്യന്നൂർ ഭാഗത്താണ് ബന്ധുക്കളെ ന്നാണ് വിവരം. ഉറപ്പാക്കുന്നതിനായി പൊലീസ് ഡിഎൻഎ പരിശോധന നടത്തി. ഇതിൻറെ കൂട്ടുതൽനടപടികൾ പോലീസ് ചെയ്തുവരികയാണ്. ഈ ഭാഗത്തുനിന്ന് ജോലിക്കായി കാസർകോട് , നീർച്ചാൽ ഭാഗങ്ങളിൽ പോയ ഒരാളെ കുറിച്ചാണ് സംശയിക്കുന്നത്. ബണ്ടിച്ചാൽ നിസാമുദ്ദീൻ നഗറിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇൻസ്പെക്ടർ ടി ഉത്തംദാസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
0 Comments