കാഞ്ഞങ്ങാട്: വയോധിക ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു. പുല്ലൂർ പൊള്ളക്കടയിലെ പി. മാധവി (63) യാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. സഹോദരി കാരിച്ചിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീടിൻ്റെ അടുക്കളയുടെ പുറത്ത് വച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടൻ ജില്ലാ ആസ്പത്രിയിലെ ത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മനോവിഷമത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് സംശയിക്കുന്നു. വിട്ടുമാറാത്ത അസുഖമുണ്ട്. ഏക മകൻ വിഷ്ണു എൻഡോസൾഫാൻ ദുരിതബാധിതനുമാണ്. മറ്റു സഹോദരങ്ങൾ: ജാനകി, പാട്ടി, പരേതരായ കണ്ണൻ, കൊട്ടൻ
0 Comments