Ticker

6/recent/ticker-posts

കാട്ടിലെ അസ്ഥികൂടത്തിൽ കാഞ്ഞങ്ങാട്ടെ ജ്വല്ലറിയുടെ കുറിപ്പ്

കാസർകോട്: ചട്ടഞ്ചാൽ ബണ്ടിച്ചാ  ലിലെ കുറ്റിക്കാട്ടിൽ കണ്ടെത്തിയ
തലയോട്ടിയും ശരീരാവശിഷ്ടങ്ങളും  പൊലീസ് സർജൻ നേതൃത്വത്തിൽ പരിശോധന നടത്തി. ബുധനാഴ്ച ഉച്ചയോടെ നിസാമുദ്ദീൻ നഗറിലാണ് 50 വയസ്സ് തോന്നിക്കുന്ന പുരുഷൻ്റെ  മൃതദേഹാവശിഷ്ടം കണ്ടത്. പാൻ്റ്സും ഷർട്ടുമാണ് വസ്ത്രം.  വസ്ത്രത്തിൽ നിന്ന് 20,000 രൂപ കണ്ടെടുത്തിട്ടുണ്ട്. 500 നോട്ടുകളാ യാണ് സൂക്ഷിച്ചിരുന്നത്. പറശ്ശിനിക്കടവ് മുത്തപ്പൻ  ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിൻ്റെ രസീതി, കടലാസിൽ എഴുതി രണ്ട് ഫോൺ നമ്പറുകൾ എന്നിവ ലഭിച്ചിട്ടുണ്ട്. സെപ്തംബറിൽ നടത്തിയ വഴിപാട് രസീതിയാണ് ലഭിച്ചത്. ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ  ദക്ഷിണ കന്നഡയിലാണ്  ഫോൺ നമ്പറിലുള്ളവരെ കിട്ടിയത്.   ഇത്തരം ഒരാളെ അറിയില്ലെന്നാണ് അവർ പറഞ്ഞത്. മേൽപ്പറമ്പ് ഇൻസ്പെക്ടർ ടി. ഉത്തംദാസിൻ്റെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്.
കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് സമീപത്തുള്ള ജ്വല്ലറിയിൽ ഇടപാട് നടത്തിയ രശീതി അസ്ഥികൂടത്തിൽ നിന്ന് കണ്ടെത്തി. ജ്വല്ലറി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചു
അസ്ഥികൂടം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Reactions

Post a Comment

0 Comments