കാഞ്ഞങ്ങാട്: കെപിസിസി മുൻ പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഫെയ്സ്ബുക്കിൽ കൊലവിളി നടത്തിയ കേസിൽ പ്രതിക്കു 4000 രൂപ പിഴ ശിക്ഷ വിധിച്ചു. പിലിക്കോട്ടെ രാജേഷി(35) നാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന്4000 രൂപ പിഴ വിധിച്ചത്. 2019 ജൂൺ 20നാണ് സംഭവം. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശിഹാബുദ്ദീൻ നൽകിയ പരാതിയിൽ ചന്തേര പോലീസ് കേസെടുത്തിരുന്നത് ഈ കേസിലാണ് കോടതി പിഴ ശിക്ഷ വിധിച്ചത്.മുല്ലപ്പള്ളിയുടെ ചാവടിയന്തിര മുണ്ണു മെന്നു
മുൾപ്പെടെയായിരുന്നു ഭീഷണി
0 Comments