അമ്പലത്തറ: സമസ്ത കേരള ജംയ്യു ത്തിൽ മുഅല്ലിം കള്ളാർ റെയിഞ്ച് ഇസ്ലാമിക കലാ സാഹിത്യ മൽസരം മുസാബഖ പാറപ്പള്ളി യിൽ ശൈഖുനാ പി,കെ , പി, ഉസ്താദ് നഗറിൽ ആരംഭിച്ചു.പാറപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എം, ഹസൈനാർ ഹാജി പറക്കളായിപതാക ഉയർത്തി. തുടർന്ന് പാറപ്പള്ളി മുദരീസ് ഉസ്താദ് ഹസ്സൻ ഹർഷദി ഉൽഘാടനം നിർവ്വഹിച്ചു.മുഹമ്മദ് കുഞ്ഞി ഏരത്ത് അദ്ധ്യക്ഷത വഹിച്ചു. സുന്നി മഹൽ ഫെഡറേഷർ കാഞ്ഞങ്ങാട് മൺ ഡലം പ്രസിഡണ്ട് ഹാജി കെ, അബൂബക്കർ മാസ്റ്റർ ,മുഹമ്മദ് നവാസ് ഹനീഫി,
എം, ഇ, നിസാർ മൗലവി, അബ്ദുൽ നാസ്വിർ പാണത്തൂർ, എന്നിവർ സംസാരിച്ചു.പരിപാടിയോടനുബന്ധിച്ച്സമസ്ത കേരള സുന്നീ ബാലവേദി കളളാർ റെയിഞ്ച് കമ്മിറ്റി
പ്രസ് ദ്ധീകരിച്ച അലിഫ് സ്പെഷ്യൽ സപ്ലിമെൻ്റ് പാറപ്പള്ളി മുസ്ലിം ജമാഅത്ത് ട്രഷർ വൈറ്റ് ഹൗസ് സ്വാലിഹിന് കൈമാറി പാറപ്പള്ളിമമ്മി മൗലവി പ്രകാശന കർമ്മം നിർവ്വഹിച്ചു.
0 Comments