കാസർകോട്:പൊതുയിടം എന്റേതും; മനുഷ്യാവകാശ ദിനത്തില്‍ വനിതാ ശിശുവികസന വകുപ്പിന്റെ രാത്രി നടത്തം ശ്രദ്ധേയമായി
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണ പരിപാടിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ഐ.സി.ഡി.എസ് ഓഫീസും വനിതാ സംരക്ഷണ ഓഫീസും മഹിള ശക്തി കേന്ദ്ര, നാഷണല്‍ ന്യൂട്രിന്‍ മിഷന്‍ എന്നിവയുമായി ചേര്‍ന്ന് രാത്രി നടത്തം സംഘടിപ്പിച്ചു. കളക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി.
ജില്ലാ വനിതാ ശിശു സംരക്ഷണ ഓഫീസര്‍ വി.എസ് ഷിംന, വനിതാ സംരക്ഷണ ഓഫീസര്‍ എം.വി സുനിത, സി.ഡബ്ല്യു.സി മെമ്പര്‍ കരീം, സി.ഐ ഭാനുമതി, എസ്.ഐ അജിത തുടങ്ങിയവര്‍ സംസാരിച്ചു.
സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമത്തിനെതിരെ യു.എന്‍ സന്ദേശമായ ഓറഞ്ച് ദ വേള്‍ഡ് സന്ദേശം അറിയിച്ചു കെണ്ട് മെഴുകുതിരി കത്തിച്ചു. തുടര്‍ന്ന് കളക്ടറേറ്റ് പരിസരത്ത് നിന്നും മൂന്ന് സംഘങ്ങളായി തിരിഞ്ഞ് നായന്മാര്‍മൂല, സ്റ്റേഡിയം റോഡ് വഴി വിദ്യാനഗര്‍ അസാപ്പ്, ബി.സി റോഡ് വഴി വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളേജ് എന്നിങ്ങനെയാണ് രാത്രി നടന്നത്. ജില്ലാകളക്ടര്‍ നായന്മാര്‍മൂല വരെ നടന്നു. യാത്രകഴിഞ്ഞ് തിരികെ കളക്ടറേറ്റിലെത്തിയ ശേഷം യാത്രാ അംഗങ്ങള്‍ അനുഭവങ്ങള്‍ പങ്കുവെച്ച് പിരിഞ്ഞു.
വനിതാ സംരക്ഷണ ഓഫീസ് ജീവനക്കാര്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, സി.ഡി.പി.ഒമാര്‍, സൂപ്പര്‍വൈസര്‍മാര്‍, മഹിള ശക്തി കേന്ദ്ര ജീവനക്കാര്‍, എന്‍.എന്‍.എം ജീവനക്കാര്‍, അങ്കണവാടി ടീച്ചര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, എന്‍.ജി.ഒ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വനിതാ ദിനം വരെയുള്ള ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളില്‍ വിതാദിനം വരെ പൊതു ഇടങ്ങളില്‍ രാത്രി നടത്തം സംഘടിപ്പിക്കും.
0 Comments