Ticker

6/recent/ticker-posts

വീരമൃത്യു വരിച്ച ജവാൻമാർക്ക് തിരിതെളിയിച്ച് സൈനിക കൂട്ടായ്മ


നീലേശ്വരം:കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ  വീരമൃത്യു വരിച്ച സംയുക്ത സൈനിക മേധാവി വിപിൻ റാവത്തും സഹധർമണിയും,  ഉൾപ്പെടെ 13 ധീര ജവാന്മാരുടെ വിയോഗത്തിൽ കാസർകോട് ജില്ലയിലെ സൈനീക കൂട്ടായമയുടെ  നേതൃത്വത്തിൽ നീലേശ്വരം ബസ് സ്റ്റാന്റിൽ  ദീപം തെളിയിച്ച് ആദരാഞ്ജലി അർപ്പിച്ചു , നീലേശ്വരം എസ്.ഐ.വിനോദ്കുമാർ ദീപം കൊളുത്തി അനുശോചനയോഗം ഉദ് ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ശശിധരൻ എറുവാട്ട് അധ്യക്ഷം വഹിച്ചു. സെക്രട്ടറി ജയൻ പൊന്നൻ നന്ദി പ്രകാശനം നടത്തി. ശ്രീജേഷ്, സൗമേഷ് , സജേഷ് എന്നിവർ നേതൃത്വം നൽകി. 25 ഓളം അംഗങ്ങളും കുടുംബങ്ങളും,സിവിൽ ഡിഫെൻസ് പ്രവർത്തകരും സംബന്ധിച്ചു
Reactions

Post a Comment

0 Comments