Ticker

6/recent/ticker-posts

ദേഹത്ത് പെട്രോൾ ഒഴിച്ച് തീപ്പെട്ടിയും മഴുവുമായി പോലീസിന് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതി

കാഞ്ഞങ്ങാട്
 അതിർത്തി തർക്ക സ്ഥലം സന്ദർശിക്കാനെത്തിയ കോടതി കമ്മീഷണൻ ഉൾപ്പെടെയുള്ളവരെ അക്രമിച്ച ശേഷം  യുവതിയെ വെട്ടി പരുക്കേൽപ്പിച്ച പ്രതി ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം തീപ്പെട്ടിയും മഴു വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.  ബുധനാഴ്ച ഉച്ചയ്ക്ക് പുല്ലൂരിലാണ് സംഭവം. സഹോദരൻമാർ തമ്മിലുള്ള സ്വത്ത് തർക്കത്തെ തുടർന്നാണ് ഹൊസ്ദുർഗ് മുൻസിഫ് കോടതി കമ്മീഷനെ നിയോഗിച്ചത്. കമ്മീഷ സന്ദർശനത്തിനിടയിലാണ് പുല്ലൂർ വില്ലേജ് ഓഫീസിന് സമീപത്തെ  കണ്ണൻ്റെ ഭാര്യ സുശീല (40) യ്ക്ക് വെട്ടേറ്റത്.   അഭിഭാഷക കമ്മീഷനായ  അഡ്വ. പി എസ് ജുനൈദ്, അന്യായ ഭാഗം അഭിഭാഷകനായ ഷാജിദ് കമ്മാടം എന്നിവരെയാണ് വടികൊണ്ടടിച്ച് പരുക്കേൽപ്പിച്ചു' നാട്ടുകാരെ മുൾമുനയിൽ നിർത്തി അക്രമം നടത്തിയ പ്രതിയെ പിടികൂടാൻ ശ്രമിച്ചപ്പോഴാണ് പ്രതി ദേഹത്ത് പെട്രോൾ ഒഴിച്ച് ഒരു കൈയ്യിൽ തീപ്പെട്ടിയും മറുക യ്യിൽമഴുവുമായി നിലയുറപ്പിച്ചത്.ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പിടികൂടാനായില്ല  മഴുകൊണ്ട് വെട്ടേറ്റ സുശീലയെ ജില്ലാ ആശുപത്രിയിലും അഭിഭാഷകരെ മാവുങ്കാലിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.. കുമാരനാണ് അക്രമം കാട്ടിയത്. കുമാരനും സഹോദരൻ കണ്ണനും തമ്മിൽ വർഷങ്ങളായി സ്വത്ത് തർക്കത്തിലാണ്. കേസിൻ്റെ. വിചാരണയ്ക്കിടയിലാണ് കോടതി കമ്മീഷനെ നിയമിച്ചത്.  സ്ഥലം പരിശോധിക്കുന്നതിനിടയിൽ  കണ്ണൻ പരാക്രമം കാട്ടുകയാ യിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുമാരനെതിരെ അമ്പലത്തറ പോലീസ് രണ്ട് വധശ്രമക്കേസുകൾ റജിസ്റ്റർ ചെയ്തു.
Reactions

Post a Comment

0 Comments