കാഞ്ഞങ്ങാട് വീട്ടമ്മയുടെ കാൽ റോഡിലെ സ്ലാബിൽ കുടുങ്ങി വീട്ടമ്മയുടെ കാലിന് സാരമായി പരിക്കേറ്റു കാഞ്ഞങ്ങാട് ടി ബി റോഡ് ജംഗ്ഷനിൽ നിന്നും പടിഞ്ഞാറു ഭാഗത്തേക്ക് പോകുന്ന റോഡിലാണ് അപകടം മദേഴ്സ് ഹോസ്പിറ്റലിന്സമീപത്ത് 3 റോഡ് കൂടുന്ന ഭാഗത്തുള്ള സ്ലാബിലാണ് വീട്ടമ്മയുടെ കാൽകുടുങ്ങിയത് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ മുറിയ നാവിലെ ഇന്ദിരയുടെ 53 കാലാണ് സ്ലാവി നുള്ളിൽ അകപ്പെട്ടത് തുടഭാഗം വരെ കാൽ കുടുങ്ങിഏറെനേരം വേദനകൊണ്ടു പുളഞ്ഞ ഇന്ദിരയെ നാട്ടുകാർ അതി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു പിന്നീട് സ്ത്രീയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കാഞ്ഞങ്ങാട് നഗരസഭ പതിനാലാം വാർഡിൽ പെട്ട പ്രധാന റോഡിലാണ് അപകടം റോഡിന് മധ്യേ നിർമ്മിച്ച സ്ലാവിലാണ് കാൽ കുടുങ്ങിയത് ഇവിടെ നിരവധി പേർക്ക് ഇത്തരത്തിൽ കാൽ കുടുങ്ങി പരിക്കേറ്റതായി നാട്ടുകാർ പറഞ്ഞു സൈക്കിൾയാത്രക്കാരും കുഴിയിൽ വീണ്അപകടത്തിൽ പെട്ടിരുന്നു എളുപ്പം ശ്രദ്ധയിൽ പെടാത്ത സ്ലാവിലെ വിടവിലാണ് വഴിയാത്രക്കാർ വീഴുന്നത്
0 Comments