മേല്പറമ്പ :ജനമൈത്രി പോലീസ് ഉദുമ നാലാംവാതുക്കൽ പട്ടികജാതി കോളനിയിൽ ബോധവത്കരണ ക്ലാസ് നടത്തി.
മേൽപ്പറമ്പ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ഉദുമ നാലാംവതുക്കൽ പട്ടികജാതി കോളനിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമാണ്ബോധവത്കരണ ക്ലാസ്സ് നടത്തിയത്.
ഏഴാം വാർഡ് മെമ്പർ നബീസ പാക്യാര അധ്യക്ഷത വഹിച്ചു
എ സി /എസ് ടി മോണിറ്ററിങ് കമ്മിറ്റി മെമ്പർ രാഘവൻ നാലാംവാതുക്കൽ സ്വാഗതം പറഞ്ഞു.
മേല്പറമ്പ സി ഐ
ടി ഉത്തംദാസ് ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു.
മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെ പറ്റിയും ലഹരി വിപത്തിനെ പറ്റിയും സ്ത്രീകൾക്കും കുട്ടികൾക്കും ബോധവത്ക്കരണ ക്ലാസ് എടുത്തു.
ജനമൈത്രി ബീറ്റ് പോലീസുദ്യോഗസ്ഥരായ ഗോവിന്ദൻ കെ, രജീഷ്, നാലാം വാതുക്കൽ അംഗൺവാടി വർക്കർ ബേബി, ഹെൽപർ രാഗിണി എന്നിവർ പങ്കെടുത്തു സംസാരിച്ചു.
സി ഐ യും ബീറ്റ് പോലീസുദ്യോഗസ്ഥരും ഹരിജൻ കോളനിയിൽ ഗൃഹസന്ദർശനം നടത്തി പരാതി പരിഹാരം നിർദ്ദേശിച്ചു.
0 Comments