Ticker

6/recent/ticker-posts

സൗഹൃദ വേദിയുടെ സ്വാന്തനം വീട് കെ.ആർ.രമക്ക്

കാഞ്ഞങ്ങാട്: പെരിയസൗഹൃദവേദിയുടെ യു എ ഇയുടെ 2022 വർഷത്തെ സ്വാന്തനം വീടിനു പെരിയ കായക്കുളം സ്വദേശിനി  കെ.അർ. രമയെ  തെരഞ്ഞെടുത്തതായി പെരിയ സൗഹൃദവേദിഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ പത്തൊമ്പതുവർഷമായി നാട്ടിലും മറുനാട്ടിലും ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന സൗഹൃദവേദി വർഷം തോറും ലക്ഷകണക്കിന് രൂപയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുന്നത് പെരിയ വില്ലേജിലെ നിർധനരായ കുടുംബങ്ങൾക്ക് സൗജന്യമായി വീട് നിർമിച്ചുനൽകുന്ന
പരിപാടി 2019 ലാണ് സൗഹൃദവേദി തുടക്കംകുറിച്ചത്. മുൻവർഷങ്ങളിലായി നാലു പാവപെട്ട കുടുംബങ്ങൾക്കാണ് സൗഹൃദവേദി വീട് നിർമിച്ചു നൽകിയത്.
 കോവിഡ് കാലഘട്ടത്തിലും സ്വന്തം  നാട്ടിലെപാവപെട്ട കുടുംബങ്ങളെ സഹായിക്കുവാൻ മുന്നോട്ടുവരുന്ന സൗഹൃദവേദിയുടെ പ്രവർത്തനങ്ങൾ എന്നും പ്രവാസലോകത്തെ മറ്റു സംഘടനകൾക്ക് മാതൃ കയാണ്എന്ന്ഭാരവാഹികൾ സൂചിപ്പിച്ചു. പെരിയ വില്ലേജിലെ ഇരുപത്തിയൊന്നു സന്നദ്ധ സംഘടനകളിൽ നിന്നും വാർഡ് അംഗങ്ങളിൽനിന്നും കിട്ടിയ നാല്പത്തിയാറു അപേക്ഷകളിൽ നിന്നും ഓരോ അപേക്ഷകരുടെയും അവസ്ഥ സൗഹൃദവേദി ഭാരവാഹികൾ നേരിട്ട് മനസ്സിലാക്കിയാണ്  ഏറ്റവും അർഹയായ രമയെ തെരെഞ്ഞെടുത്തത്. ഏഴര 'ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വീടിൻ്റെ നിർമ്മാണം ജനുവരിമാസത്തിൽ തുടങ്ങി  ഡിസംബർ മാസത്തിൽ വീട് കൈമാറാനാണ് പരിപാടിയെന്ന് ഭാരവാഹികൾ പറഞ്ഞു. ബാലകൃഷ്ണൻ മാരാംകാവ് കൺവീനറും സുരേന്ദ്രൻ കെ.ആർഫിനാൻസ്കൺവീനറുമായ കമ്മറ്റിയാണ് നിർമാണപ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രതസമ്മേളനത്തിൽ സ്വാന്തനംവീട് കൺവീനർ ബാലകൃഷ്ണൻ മാരാംകാവ്, സൗഹൃദവേദി രക്ഷാധികാരി തമ്പാൻനായർ, 
മുൻരക്ഷാധികാരി വേണുഗോപാലൻ നായർ,  മുൻഭാരവാഹികളായ വേണുഗോപാലൻ കായക്കുളം, പി.കെ.ജയപ്രകാശ് എന്നിവർ പങ്കെടുത്തു.
Reactions

Post a Comment

0 Comments