കാഞ്ഞങ്ങാട്: കെഎസ്ഇബി എൻജിനീയറെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ഓഫീസിലെ അസി. എക്സിക്യൂട്ടീവ് എൻജിനീയർ പത്തനംതിട്ട കുളനട സ്വദേശി ഉമ്മൻ ജോർജ് (52 )ആണ് മരിച്ചത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തെ ലോയേഴ്സ് കോർണറിലാണ് താമസിക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. കൂടെ താമസിക്കുന്ന സഹായിയും നാട്ടുകാരനുമായ രവീന്ദ്രൻ നായർ കടയിലേക്ക് സാധനം വാങ്ങാൻ പോയി തിരിച്ചു വരുമ്പോഴേക്കും ഉമ്മൻ ജോർജ് കട്ടിലിൽ നിന്നും താഴെ വീണു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഒരു കൊല്ലം മുമ്പാണ് കാഞ്ഞങ്ങാട്ടേക്ക് സ്ഥലം മാറി വന്നത്.
0 Comments