Ticker

6/recent/ticker-posts

റെയിൽവെ ജോലി പറഞ് നൂറിലേറെ പേരിൽ നിന്ന് പണം തട്ടിയ പരപ്പ സ്വദേശി പിടിയിൽ

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥൻ ആണെന്ന് പരിചയപ്പെടുത്തി നൂറുകണക്കിന് ആളുകളിൽനിന്നും റെയിൽവേയിൽ ടിക്കറ്റ് ക്ലാർക്ക്, ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ തുടങ്ങിയ ജോലികൾ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത  ജില്ലയിൽ പരപ്പ  കമ്മാടത്തെ കുളത്തിങ്കൽ വീട്ടിൽ പി. ഷമീം  (വയസ്സ് 33)  ആണ് അറസ്റ്റിലാ യത്. ഷമീം പുഴക്കര, ഷാനു ഷാൻ എന്നീ അപര നാമങ്ങൾ ഇപയോഗിച്ചാണ് ഇയൾ തട്ടിപ്പ് നടത്തുന്നത് . തട്ടിപ്പിനിരയായവരിൽ ചിലർ കഴിഞ്ഞദിവസം കോട്ടയം ഡി വൈ എസ് പി ജെ സന്തോഷ് കുമാറിനു പരാതി നൽകിയതിനെ തുടർന്നാണ് ഇയാൾ പിടിയിലായത് . തുടർന്ന് ജില്ലാ പോലിസ് മേധാവി ഡി ശില്പ ഐ പി എസ് ന്റെ നിർദ്ദേശമനുസരിച്ച് സബ് ഇൻസ്പെക്ടർ മാരായ കെ ആർ പ്രസാദ്, ഷിബുക്കുട്ടൻ വി എസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അരുൺ കുമാർ കെ ആർ , സീനിയർ സിവിൽ പോലിസ് ഓഫീസർ രാധാകൃഷ്ണൻ കെ. എൻ സി പി ഓ ശ്രാവൺ കെ ആർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

തിരുവനതപുരത്ത് ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ ബംഗ്ലൂർക്ക് രക്ഷപ്പെടാൻ

തയാറെടുക്കുന്നതിനിടെയാണ് പോലിസ് പിടിയിൽ ആകുന്നത് . റയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ഓ എം ആർ ഷീറ്റുകൾ, മെഡിക്കൽ പരിശോധനാ സർട്ടിഫിക്കറ്റുകൾ, വിവിധ സീലുകൾ , നിയമന ഉത്തരവുകൾ, സ്ഥലം മാറ്റ ഉത്തരവുകൾ എന്നിവ ഒറിജിനലിനെ വെല്ലുന്ന രീതിയിൽ വ്യാജമായി ഉണ്ടാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത് . മെഡിക്കൽ ടെസ്ടിനായും, ഓ എം ആർ രീതിയിലുള്ള പരീക്ഷകൾക്കായും ഇയാൾ ആളുകളെ ചെന്നൈ, ബാംഗ്ലൂർ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ വിളിച്ചു വരുത്തി ഹോട്ടൽ മുറികളിൽ ഇരുത്തി പരീക്ഷകൾ നടത്തുകയാണ് പതിവ് . നൂറോളം ആളുകളിൽ നിന്നായി നാല്പത്തി എട്ടു ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇത്തവണ നടത്തിയിരിക്കുന്നത് എന്നാണു പ്രാഥമിക നിഗമനം . നീലേശ്വരം, പൂജപ്പുര, കഴക്കൂട്ടം, കോട്ടയം ഈസ്റ്റ്, കൊട്ടാരക്കര, ചാലക്കുടി, എറണാകുളം സൌത്ത്, സുൽത്താൻബത്തേരി, വെള്ളരിക്കുണ്ട് , ഹോസ്ദുർഗ് തുടങ്ങിയ പോലിസ് സ്റ്റേഷ നുകളിൽ ഇതിനുമുൻപ് സമാനരീതിയിൽ തട്ടിപ്പ് നടത്തിയതിനു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് ഈ കേസുകളിൽ ജാമ്യത്തിൽ നടക്കുന്നതിനിടയിൽ ആണ് വീണ്ടും തട്ടിപ്പ് ആവർത്തിക്കുന്നത് . ഇതിനു മുൻപ് നടത്തിയ തട്ടിപ്പുകളിൽ ഏകദേശം ഇരുന്നൂറു കോടിയിൽ അധികം തുക ഇയാൾ കൈവശപ്പെടുത്തിയിട്ടുണ്ട് എന്നാ പ്രാഥമിക നിഗമനം .
Reactions

Post a Comment

0 Comments