Ticker

6/recent/ticker-posts

കഞ്ചാവ് സിഗരറ്റ് വലിക്കുന്നതിനിടെ പള്ളിക്കരയുവാവിനു മേൽ പിടിവീണു.പരിശോധനയിൽ ശരീരത്തിൽ ഒളിപ്പിച്ച കഞ്ചാവ് പൊതികണ്ടെത്തി

ബേക്കൽ :കഞ്ചാവ് നിറച്ച് സിഗരറ്റ് വലിക്കുന്നതിനിടെ പിടിയിലായ യുവാവിനെ ദേഹ പരിശോധനയിൽ പോലീസ് കഞ്ചാവ് പൊതി കണ്ടെത്തി പള്ളിക്കര ചേറ്റുകുണ്ടിലെ തുഫൈലിന്റെ 23 ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് പോലീസ് 3.45 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്  ബേക്കൽ പോലീസ് ഇൻസ്പെക്ടർ യുപി വിബിൻ രാത്രികാല പെട്രോളിങ്ങ് നടത്തുന്നതിനിടയിലാണ് തുഫൈലിനെ മൗവ്വൽ ബസ്റ്റോപ്പ് പരിസരത്തുനിന്നും കഞ്ചാവ് സിഗരറ്റ് വലിക്കുന്നതിനിടെ പിടികൂടിയത് കൂടുതൽ പരിശോധനയിൽ കഞ്ചാവ് പൊതികൂടി കണ്ടെത്തുകയായിരുന്നു സ്വയം ഉപയോഗത്തിന് സൂക്ഷിച്ച കഞ്ചാവെന്ന് പോലീസിനോട് പറഞ്ഞു കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു
Reactions

Post a Comment

0 Comments