കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷൻ അതിർത്തിയിലെ ഹോസ്‌റ്റലിൽ അതിക്രമിച്ചു കടന്ന അജ്ഞാതൻ രണ്ട് പെൺകുട്ടികളെപീഡിപ്പിച്ചു.സംഭവത്തിൽ പോക്സോ വകുപ്പ് ചുമത്തി കേസ്സെടുത്ത ഹൊസ്ദുർഗ് പോലിസ് പ്രതികൾക്കായി അന്വേഷണമാരംഭിച്ചു.സംഭവം അറിഞ്ഞയുടൻ ഹോസ്റ്റൽ അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലെ പെൺ കുട്ടികളാണ് പീഡനത്തിനിരയായത്.
പ്രതി സമീപവാസിയല്ലെന്ന് പോലീസ് ഉറപ്പാക്കി.കൂടുതൽ കുട്ടികൾ അക്രമത്തിനിരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു. കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷണമുണ്ട്.
0 Comments