കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടു നിന്ന് മോഷ്ടിച്ച ബൈക്കമായി വയനാട്ടിൽ അറസ്റ്റിലായ താമരശ്ശേരി സ്വദേശിക്ക് കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിൽ ബന്ധമുണ്ടെന്ന് സംശയം. മുക്കം പൂവളം ഐതലക്കോട് ഷാനു (20) വാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഷാനുവിനെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) റിമാൻഡ് ചെയ്തു. കോട്ടച്ചേരി നയാ ബസാറിൽ നിന്നാണ് ബൈക്ക് മോഷ്ടിച്ചത്. മാവുങ്കാൽ ഉദയം കുന്നിലെ സുകേഷിൻ്റെ ബൈക്കാണ് കവർന്നത് നമ്പർപ്ലേറ്റ് ഇല്ലാത്ത ബൈക്കുമായി സുൽത്താൻബത്തേരിയിലൂടെ പോകുമ്പോൾ ബത്തേരി പൊലീസാണ് സംശയത്തിൻ്റെ പേരിൽ ബൈക്ക് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തുടർന്നാണ് കാഞ്ഞങ്ങാട് നിന്ന് ഒരു രണ്ടാഴ്ച ഒരാഴ്ച മോഷ്ടിച്ച ബൈക്കാണെന്ന് മനസ്സിലായത്.കസ്റ്റഡിയിലെടുത്ത ഷാനുവിനെ ഹോസ്ദുർഗ്ഗ് എസ്.ഐ കെ പി സതീഷും സംഘവുമാണ് കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്നത്. ചോദ്യംചെയ്യലിലാണ് കാസർകോട്ടു നിന്നും ബൈക്ക് മോഷ്ടിച്ചിട്ടുണ്ടെ ന്ന് പറഞ്ഞത് .കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകും.
0 Comments