Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ ബൈക്ക് കവർച്ചാ സംഘത്തിലെ പ്രതി വയനാട്ടിൽ പിടിയിൽ

കാഞ്ഞങ്ങാട്: നഗരത്തിൽ നിന്നും കാണാതായ ബൈക്ക് വയനാട്ടിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് താമരശേരി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു മുക്കം പൂവളം അയ്ത്തലക്കോടെ സാനു (20) വിനെയാണ് അറസ്റ്റ് ചെയ്തത്.  ഉദയം കുന്നിലെ സുകേഷിൻ്റെ ബൈക്കാണ് ഈ മാസം നാലിന് പുലർച്ചെ കവർന്നത്. കോട്ടച്ചേരി നയാ ബസാറിൽ നിന്നാണ് കാണാതായത്. സുകേഷ്  അഞ്ചുമണിക്ക് ജിംനേഷ്യത്തിൽ പോകാനായി ബൈക്ക് ഇവിടെ നിർത്തിയിട്ടതായിരുന്നു.  തിരിച്ചുവരുമ്പോഴാണ് ബൈക്ക് കാണാതായത്. സിസിടിവി ദൃശ്യത്തിൽ ബൈക്കുമായി ഒരാൾ പോകുന്നത് വ്യക്തമായിരുന്നു.. ഹൊസ്ദുർഗ്  പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് കണ്ടത്തിയത്.ബത്തേരിയിൽ വച്ചാണ് ബൈക്കുമായി കസ്റ്റഡിയിലെടുത്തത്
Reactions

Post a Comment

0 Comments